ബെംഗളൂരു: കുടകില്‍ ബി.ജെ.പി പ്രവർത്തകൻ കാറിടിച്ച് മരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച സിദ്ധാപുരയില്‍ റോഡ് ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു.
സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഡെപ്യൂട്ടി കമീഷണർ വെങ്കട് രാജ സിദ്ധാപുര, വല്‍നൂർ, അരേക്കാട്, നെല്ലിയാഹുഡിക്കേരി, കുശാല്‍ നഗര പോലീസ് സ്റ്റേഷൻ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാത്രി വീടുകള്‍ കയറി കുടക്-മൈസൂരു മണ്ഡലം ബി.ജെ.പി സ്ഥാനാർഥി യദുവീർ കൃഷ്ണദത്തക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് മടങ്ങുകയായിരുന്ന എം. രാമപ്പയാണ് (60) കാറിടിച്ച് മരിച്ചത്.
ചന്ദ്രരാജ്, രതീഷ് എന്നീ പ്രവർത്തകർക്ക് പരിക്കേറ്റു.
മൂവരെയും ഇടിച്ചുവീഴ്ത്തി കാർ നിർത്താതെ പോവുകയായിരുന്നു.
അതുവഴി വന്ന ബി.ജെ.പി ജില്ല സെക്രട്ടറി വി.ആർ. ലോകേഷാണ് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിർത്താതെ പോയ കാറും ഡ്രൈവർ അർഷാദിനേയും പിന്നീട് നാട്ടുകാർ ചിക്കിളിഹോളയില്‍ നിന്ന് പിടികൂടി പോലീസിന് കൈമാറി.
വീരാജ്പേട്ട എം.എല്‍.എയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമോപദേഷ്ടാവുമായ എ.എസ്. പൊന്നണ്ണ, മടിക്കേരി കോണ്‍ഗ്രസ് എം.എല്‍.എ ഡോ. മന്തർ ഗൗഡ എന്നിവർ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദർശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.