വിഷുസദ്യയും കണിക്കിറ്റും വിഷുകേക്കും വരെ..വിപുലമായ വിഷുകാഴ്ചയൊരുക്കി ലുലു ;ബെംഗളൂരുവിൽ വിഷു ആഘോഷമാക്കാൻ വിപുലമായ സൗകര്യങ്ങളുമായി ലുലു

ബെംഗളൂരു : മറുനാടൻ മലയാളികൾക്ക് വിഷു ആഘോഷിക്കാൻ എല്ലാവിധ സൗകര്യങ്ങളുമായി ലുലു.

വിഷുവിന് ആവശ്യമായ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ബെംഗളൂരു രാജാജി നഗറിലെ ലുലു ഹൈപ്പർമാർക്കറ്റിലും സൗത്ത് ബെംഗളൂരുവിലെ ലുലു ഡെയ്ലിയിലും ഒരുക്കിയിരിക്കുന്നത്.

വിഷുക്കണിയൊരുക്കാൻ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റ്, വിഷു സദ്യക്കുള്ള കിറ്റ് എന്നിവയാണ് പ്രധാന ആകർഷണം.

24 ഇനങ്ങളടങ്ങിയ വിഷു സദ്യബോക്സിന്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറി സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

ഉപ്പേരി, പപ്പടം, അവിയൽ, സാമ്പാർ, രസം, കിച്ചഡി, ഓലൻ, പുളിശേരി, കൂട്ടുകറി മുതൽ പാലട, പരിപ്പ് പ്രഥമൻ വരെയുള്ള വിഭവങ്ങൾ സദ്യബോക്സിലുണ്ടാകും.

  20 മിനിറ്റ് യാത്ര ഇനി 10 മിനിറ്റിൽ! ബെംഗളൂരുവിൽ പുതിയ നൈസ് റോഡ് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു; പക്ഷേ ടോൾ കടുപ്പം

പ്രത്യേകം വാഴയിലയും സദ്യബോക്സിനൊപ്പം ലഭിക്കും.

ഒരു ബോക്സിന് 449 രൂപയാണ് വില.

കണിവെള്ളരി, കൊന്നപൂവ്,നാളികരം, വിവിധതരം പഴങ്ങൾ, കസവുമുണ്ട്, നാണയം അടക്കം പതിനഞ്ചിലേറെ സാധനങ്ങൾ അടങ്ങിയ പ്രത്യേക വിഷുകണി കിറ്റും ലുലുവിൽ‌ ഒരുക്കിയിട്ടുണ്ട്.

കണിക്കിറ്റ് മുൻകൂട്ടി ഓർഡർ ചെയ്യാം. 999 രൂപയാണ് വില. വിവിധ തരം പച്ചക്കറികളുടെയും പഴങ്ങളുടെയും വിപുലമായ ശേഖരവും വിഷു നാളിലേക്കായി ലുലുവിൽ തയാറാക്കിയിട്ടുണ്ട്.

രുചികരവും ആകർഷകവുമായ വിഷു സ്പെഷ്യൽ കേക്കുകളും ഒരുക്കിയിട്ടുണ്ട്.

  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

കൂടാതെ പുതുപുത്തൻ വിഷുകോടികളുടെ വ്യത്യസ്ഥമായ ശേഖരം ലുലു ഫാഷൻ സ്റ്റോറിലും സജ്ജീകരിച്ചിട്ടുണ്ട്.

സ്ത്രീകൾക്കും കുട്ടികൾ‌ക്കും പുരുഷൻമാർക്കുള്ള വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിന് പുറമേ, ലേഡീസ് ബാഗുകൾ, ആഭരണങ്ങൾ എന്നിവയുടെ കൂടുതൽ‌ ശേഖരവും ലുലുവിൽ ലഭ്യമാണ്.

ഇലക്ട്രോണിക്സ്, ​ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് പ്രത്യേക വിഷു ഓഫറുകളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുളു സംസ്കാരത്തിന് പുത്തനുണർവ്; ബെംഗളൂരുവിലും തീരദേശത്തും 'തുളുവ ഭവൻ' വരുന്നു
[masterslider id="10"]

Related posts

Click Here to Follow Us