ഉച്ചഭക്ഷണം കഴിച്ച ഉടനെ, ഛർദ്ദി, തലവേദന; 35 ഓളം സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു : ഉച്ചഭക്ഷണം കഴിച്ച് മുപ്പതിലധികം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.

കോപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ സംഗപൂർ ഗ്രാമത്തിലാണ് സംഭവം. അസുഖം ബാധിച്ച കുട്ടികളെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച 1 മുതൽ 5 വരെ ക്ലാസിലെ 32 കുട്ടികൾക്കാണ് ഛർദ്ദിയും തലവേദനയും ഉണ്ടായത് , ഒന്നിനു പുറകെ ഒന്നായി രോഗം പിടിപെട്ട് എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

ആശുപത്രിയിലേക്ക് ഡിഎച്ച്ഒ ഡോ. ലിംഗരാജ, സബ് ഡിവിഷണൽ ഓഫീസർ ക്യാപ്റ്റൻ മഹേഷ് മാലഗിത്തി, തഹസിൽദാർ നാഗരാജ എന്നിവർ സന്ദർശിച്ച് കുട്ടികളുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞു.

സംഭവത്തെക്കുറിച്ച് സ്‌കൂൾ അധ്യാപകരിൽ നിന്ന് വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts