സിദ്ധരാമയ്യയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി.

ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എ.മാരെ രാജിവെപ്പിക്കാൻ ബി.ജെ.പി. 50 കോടി രൂപവീതം വാഗ്ദാനംചെയ്തെന്ന പരാമർശത്തിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി. പരാതിനൽകി.

മുഖ്യമന്ത്രി അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് പാർട്ടിയെ അപകീർത്തിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച പരാതി നൽകിയത്.

രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ആരോപണം പെരുമാറ്റച്ചട്ടലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന് മുൻമന്ത്രിയും ബി.ജെ.പി. നേതാവുമായ എസ്. സുരേഷ് കുമാർ ആവശ്യപ്പെട്ടു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ‘ഓപ്പറേഷൻ താമര’യുടെ ഭാഗമായി എം.എൽ.എ.മാർക്ക് ബി.ജെ.പി. 50 കോടിവീതവും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ പണവും വാഗ്ദാനംചെയ്തെന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം.

വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.

ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കെ. ജയപ്രകാശ് ഹെഗ്‌ഡെയുടെ പേരിലും ബി.ജെ.പി. പരാതി നൽകിയിട്ടുണ്ട്.

മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി കോട്ട ശ്രീനിവാസ് പൂജാരിക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയില്ലെന്നും ഡൽഹിയിൽപോയാൽ അദ്ദേഹത്തിന് ഒന്നുംചെയ്യാനില്ലെന്നുമുള്ള പരാമർശത്തിലാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts