ബെംഗളൂരു: മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടക്കുന്ന ഇഫ്താർ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടി ഇസ്ലാഹി സെൻറർ പ്രസിഡൻ്റ് ബഷീർ കെവി ഉദ്ഘാടനം ചെയ്യും.
‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ ഒരുമാസത്തോളമായി നടക്കുന്ന ക്യാമ്പയിൻ്റെ സമാപനം കൂടിയാണ് ഈ സംഗമം.
ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന വിജ്ഞാന സദസ്സിൽ ഹാരിസ് ബിൻ സലീം പ്രമേയം അവതരിപ്പിച്ചു സംസാരിക്കും.
തുടർന്ന്, ‘മരണം വിളിപ്പാടകലെ’ എന്ന വിഷയത്തിൽ നിസാർ സ്വലാഹി, ‘നോമ്പിൻ്റെ ലക്ഷ്യം’ എന്ന വിഷയത്തിൽ ഫിറോസ് സ്വലാഹി, ‘ഖുർആനിനെ ചേർത്ത് പിടിക്കാം’ എന്ന വിഷയത്തിൽ ബിലാൽ കൊല്ലം എന്നിവർ സംസാരിക്കും.
കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഒരുക്കിയിട്ടുള്ള ‘റയ്യാൻ സർഗ്ഗ വിരുന്ന്’ അംജദ് മദനി നയിക്കും.
ഇസ്ലാമിനെ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളടങ്ങിയ പുസ്തക മേളയും സംഗമ വേദിയിൽ ഒരുക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.