ഇന്ദിരാകാന്റീൻ ബെംഗളൂരു വിമാനത്താവളത്തിൽ ആരംഭിച്ചു; ഇനിമുതൽ 5 രൂപയ്ക്ക് പ്രാതൽ, 10രൂപയ്ക്ക് ഊൺ വിമാനത്താവളത്തിലും ലഭിക്കും

ബെംഗളൂരു : ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാം.

പത്തുരൂപയ്ക്ക് ഉച്ചഭക്ഷണവും. പാവപ്പെട്ടവർക്ക് ചെറിയതുകയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാകാന്റീനുകൾ വിമാനത്താവളത്തിലും തുറന്നു.

കാന്റീൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു.

വിമാനത്താവളത്തിലെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ ആവശ്യം കണക്കിലെടുത്താണ് കാന്റീൻ തുറന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡൈനിങ് ഹാൾ ഉൾപ്പെടെയാണ് കാന്റീൻ സജ്ജീകരിച്ചത്. രണ്ടുകാന്റീനുകൾ തുറക്കാനാണ് പദ്ധതിയെന്നും രണ്ടാമത്തേത് ഉടൻ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ബെംഗളൂരുവിൽ 188 ഇന്ദിരാകാന്റീനുകൾ പുതുതായി തുറക്കുന്നുണ്ട്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.

സംസ്ഥാനത്ത് 600 ഇന്ദിരാ കാന്റീനുകൾ പുതുതായി തുറക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭക്ഷ്യവകുപ്പ് മന്ത്രി കെ.എച്ച്. മുനിയപ്പ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിനുശേഷം സിദ്ധരാമയ്യ കാന്റീനിലെത്തിയവർക്ക് ഭക്ഷണം വിളമ്പി. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കാന്റീൻ ഭക്ഷണം കഴിക്കുകയുംചെയ്തു.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts