ബെംഗളൂരു : സന്ദർശകരുടെ ‘നല്ലനടപ്പ്’ ഉറപ്പുവരുത്താൻ ലാൽ ബാഗിൽ 104 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് ഹോർട്ടികൾച്ചറൽ വകുപ്പ്.
കുടുംബമായെത്തുന്ന സന്ദർശകരുടെപരാതിയെത്തുടർന്നാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
സുരക്ഷാ ജീവനക്കാരും സന്ദർശകരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനും ക്യാമറ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പാർക്കിനുള്ളിൽ സുരക്ഷാജീവനക്കാരുടെ പട്രോളിങ്ങുണ്ട്.
ഇതിനുപിന്നാലെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.
നേരത്തേ കബൺപാർക്കിലും സമാനമായ രീതിയിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു.
വ്യാപക വിമർശനങ്ങളുയർന്നതോടെ മോഷ്ടാക്കളിൽ നിന്ന് സുരക്ഷയൊരുക്കുന്നതിനുവേണ്ടിയാണ് ക്യാമറ സ്ഥാപിച്ചതെന്നായിരുന്നു ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നത്.
കുട്ടികളുമായി പാർക്കിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതോടെ ഇല്ലാതാകുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇത്തരം ക്യാമറകളെന്നും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നുമാണ് മറുവിഭാഗത്തിന്റെ വാദം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.