പരീക്ഷ തട്ടിപ്പുകേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ 

ബെംഗളൂരു: പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷാതട്ടിപ്പു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ.

കലബുറഗി ശഹാബാദ് സമൂഹികാരോഗ്യകേന്ദ്രത്തിലെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ചന്ദ്രകാന്ദ് തിപ്പണ്ണ പ്യാതി, അഫ്‌സൽപുർ പ്രീ മെട്രിക് ഹോസ്റ്റൽ സൂപ്രണ്ട് ബസവരാജ് സിദ്ദരാമപ്പ ജമാദാർ, കലബുറഗി ഹിരിപുര സ്വദേശി ശശിധർ ശിവശരണപ്പ ജമാദാർ എന്നിവരാണ് അറസ്റ്റിലായത്.

  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

പരീക്ഷാഹാളിലെ ഇൻവിജിലേറ്റർമാരായിരുന്നു ഇവർ.

വേറെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ സിദ്ധുഗൗഡ, പരമേശ് എന്നീ ഉദ്യോഗാർഥികൾക്ക് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ അയച്ചുകൊടുത്തെന്നാണ് ഇവരുടെ പേരിലുള്ള കേസ്.

ഈ ഉദ്യോഗാർഥികൾക്കാണ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

2021-ലാണ് വിവാദമായ പരീക്ഷ നടന്നത്.

കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 113 പേരെ ഇതുവരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ എൽപിജി വിലയിൽ കുത്തനെയുള്ള വർധനവ്; ആശങ്കയിൽ ഡ്രൈവർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
[masterslider id="10"]

Related posts