14-കാരിയെ വിവാഹം കഴിപ്പിച്ച മുത്തശ്ശിയുൾപ്പെടെയുള്ള ഒമ്പതാളുകൾക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു : എട്ടാം ക്ലാസ് വിദ്യാർഥിനിയായ 14-കാരിയുടെ വിവാഹം നടത്തിയതിന് മുത്തശ്ശിയുൾപ്പെടെ ഒമ്പതാളുകളുടെ പേരിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവിലെ സർജാപുര സ്വദേശിനിയുടെ വിവാഹമാണ് നടത്തിയത്. ചിക്കബല്ലാപുര സ്വദേശിയായ 24-കാരനാണ് കുട്ടിയെ വിവാഹം കഴിച്ചത്.

ചിക്കബല്ലാപുരയിലെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹം. സ്‌കൂൾ അവധിയായിരുന്നതിനാൽ പെൺകുട്ടി മുത്തശ്ശിയായ രാജമ്മയുടെ വീട്ടിലായിരുന്നെന്ന് സർജാപുര പോലീസ് പറഞ്ഞു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാതെയാണ് വിവാഹം നടത്തിയത്. പിന്നീട് വിവരമറിഞ്ഞ അമ്മയാണ് പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts