നഗരത്തിൽ ബാറുകളുടെ അവധി ഇന്നും 20-നും മാത്രം

ബെംഗളൂരു : എം.എൽ.സി. തിരഞ്ഞെടുപ്പിനെത്തുടർന്ന് 14 മുതൽ 17 വരെ നഗരത്തിൽ മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

വോട്ടെടുപ്പ് നടക്കുന്ന 16-നും വോട്ടെണ്ണൽ നടക്കുന്ന 20-നും മാത്രം മദ്യവിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്താനാണ് ഹൈക്കോടതിയുടെ നിർദേശം.

ബൃഹത്ത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി.

  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു

16-നാണ് ബെംഗളൂരു ടീച്ചേഴ്‌സ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിനുമുന്നോടിയായി 14 -ന് വൈകീട്ട് അഞ്ചുമുതൽ 17-ന് രാവിലെ ആറുവരെ മദ്യവിൽപ്പനശാലകൾ അടച്ചിടണമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 

എന്നാൽ മൂന്നുദിവസം തുടർച്ചയായി വിൽപ്പനയില്ലാതാകുന്നത് മദ്യവിൽപ്പനകേന്ദ്രങ്ങൾക്കും ബാറുകൾക്കും പബ്ബുകൾക്കും കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് ഉടമകളുടെ ആരോപണം.

വാലന്റൈൻസ് ഡേയായ ബുധനാഴ്ച മദ്യവിൽപ്പന കൂടുന്ന ദിവസമാണ്. രണ്ടുദിവസത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്യശാലകൾ ബുധനാഴ്ച മുതൽ അടച്ചിടേണ്ടിവരുന്നതോടെ 450 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ഉടമകൾ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോ എൽപിജി പ്രതിസന്ധി: ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാർ
[masterslider id="10"]

Related posts

Click Here to Follow Us