മണ്ഡ്യയിൽ കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ബെംഗളൂരു : മണ്ഡ്യയിലെ അക്കിഹെബ്ബാളുവിൽ കാർ താഴ്ചയിലുള്ള വയലിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു.

കെ.ആർ. പേട്ട് സ്വദേശികളായ അഞ്ചിത് (27), പവൻ ഷെട്ടി (26), ചീരു കുമാർ (27) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം ഉണ്ടായത്.

അതിവേഗത്തിയിലായിരുന്ന കാർ റോഡരികിലെ ഫുട്പാത്ത് സ്ലാബിൽതട്ടി നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മാറിയുകയായായിരുന്നെന്ന് പോലീസ് അറിയിച്ചു.

  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്

ശബ്ദം കേട്ടെത്തിയ സമീപവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

മണ്ഡ്യ ടൗണിൽ നടന്ന സുഹൃത്തിന്റെ വിവാഹസത്കാരത്തിൽ പങ്കെടുത്തശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു മൂവരും.

സംഭവത്തിൽ കെ.ആർ. പേട്ട് ടൗൺ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us