സംസ്ഥാനത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി; ആറു പേർ അറസ്റ്റിൽ; 7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി

ബെംഗളൂരു : കർണാടക ദാവൺഗരെ പൊലീസ് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി.

മൈസൂരു ജില്ലയിലെ കൂർഗള്ളി മെഗലകൊപ്പളുവിൽ വാടകവീടെടുത്താണ് നോട്ടടിയും വിതരണവും നടത്തിവന്നത്.

7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കാർ, ലാപ്ടോപ്പ്, കളർ പ്രിന്‍ററുകൾ, കടലാസ് മുറിക്കുന്ന ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.

500 രൂപ, 200 രൂപ വ്യാജ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് ദാവൺഗരെ ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ഭദ്രാവതി താലൂക്ക് ദൊഡ്ഡഹള്ളിയിലെ ജെ. രുദ്രേഷ് (39), ബന്നൂർ ഹുബ്ബള്ളി മങ്കനഹള്ളിയിലെ മനോജ് ഗൗഡ (21), കല്ലഹള്ളിയിലെ കെ. സന്ദീപ് കുമാർ (30), കൽകെരെയിലെ കൃഷ്ണ നായ്ക് (28), കുക്കവാഡയിലെ തലവര കുബേരപ്പ (58), ലിംഗപുരയിലെ എച്ച്. ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ 20 ലക്ഷത്തിന്‍റെ കള്ളനോട്ടുകൾ വിതരണം ചെയ്തതായാണ് സൂചന.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

എം.ബി.എ യോഗ്യതയുള്ള രുദ്രേഷാണ് കള്ളനോട്ടടിയുടെ സൂത്രധാരൻ എന്ന് എസ്.പി വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts