ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഘടനയുടെ തത്ത്വങ്ങളെപ്പറ്റി ബോധവത്കരിക്കാൻ ഒരുമാസം നീളുന്ന പ്രചാരണ പരിപാടിയുമായി കർണാടക സർക്കാർ.
വെള്ളിയാഴ്ച മുതൽ മുഴുവൻ ജില്ലകളിലും ബോധവത്കരണ ജാഥകൾക്ക് തുടക്കമാകും.
സ്‌കൂൾ- കോളേജ് വിദ്യാർഥികളെയും യുവാക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ജാഥകൾ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരാണ് ഫ്ളാഗ് ഓഫ് ചെയ്യുക.
എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന നടക്കുന്ന ജാഥയിൽ എൽ.ഇ.ഡി. സ്‌ക്രീൻ ഘടിപ്പിച്ച പ്രത്യേക പ്രചാരണ വാഹനവും നിശ്ചലദൃശ്യങ്ങളുമുണ്ടാകും.
ഫെബ്രുവരി 24, 25 തീയതികളിൽ ഭരണഘടനയെക്കുറിച്ചുള്ള പ്രദർശനം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
25-ന് വൈകിട്ട് ബെംഗളൂരുവിൽ നടക്കുന്ന മഹാസമ്മേളനത്തോടെയാണ് പ്രചാരപരിപാടികൾക്ക് സമാപനമാകുക. മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്കാരിക നായകന്മാരും ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഭരണഘടന പ്രചരിപ്പിക്കുകയെന്ന സർക്കാരിന്റെ ഉത്തരവാദിത്വമാണ് പ്രചാരണ പരിപാടിയിലൂടെ നിറവേറ്റുന്നതെന്ന് സാമൂഹിക ക്ഷേമവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.