അധ്യാപകദിനത്തിൽ കുടിച്ച് പൂസായി സ്കൂളിൽ എത്തി വിദ്യാർത്ഥിനിയുടെ മുടി മുറിച്ച അധ്യാപകന് സസ്പെൻഷൻ 

ഭോപ്പാൽ:അധ്യാപകദിനത്തില്‍ സ്‌കൂളില്‍ മദ്യലഹരിയില്‍ എത്തിയ അധ്യപകന്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

അധ്യാപകന്റെ മോശം പെരുമാറ്റത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്

മദ്യലഹരിയിലായ അധ്യാപകന്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം.

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ കലക്ടറുടെ ശ്രദ്ധയിലും പെട്ടു.

ഇതോടെയാണ് അടിയന്തര ഇടപെടല്‍ ഉണ്ടായത്.

സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷഷണത്തിന് ഉത്തരവിട്ടു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us