എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ്‌ സർവീസ് നിർത്തലാക്കിയതോടെ നിരക്ക് വർധിപ്പിച്ച് സ്വകാര്യ ബസുകൾ 

ബെംഗളൂരു: മലയാളികള്‍ക്ക് ഓണസമ്മാനമായി കിട്ടിയ എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഓണത്തിനു മുൻപേ ഓട്ടം നിർത്തി.

ഇതോടെ ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളികള്‍ പ്രതിസന്ധിയിലായി.

വന്ദേ ഭാരത് പിൻവലിച്ചതോടെ ഈ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നിരക്ക് വീണ്ടും വർധിപ്പിച്ചു.

ജൂലൈ 31നാണ് കൊട്ടിഘോഷിച്ച എറണാകുളം ബംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്.

ഒരുമാസം തികയുന്നതിന് മുൻപ് ആഗസ്ത് 26 ന് സർവീസ് നിർത്തലാക്കി.

  പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

വരുമാനം ഉണ്ടെങ്കില്‍ സർവീസ് നീട്ടാം എന്നായിരുന്നു റെയില്‍വേ പറഞ്ഞിരുന്നത്.

എന്നാല്‍ 15 ശതമാനം ബുക്കിങ് ഉണ്ടായിരുന്ന സർവീസ് ആണ് പൊടുന്നനെ റെയില്‍വേ നിർത്തിയത്.

ഇതോടെ ഓണം ആഘോഷിക്കാൻ നാട്ടിലെത്തി മടങ്ങാമെന്ന മലയാളികളുടെ മോഹമാണ് വെള്ളത്തിലായത്.

വന്ദേഭാരത് സർവീസ് നിർത്തലാക്കിയതോടെ ഈ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സുകളുടെ ചാർജ് ഇരട്ടിയായി.

വരുംദിവസങ്ങളിലും നിരക്ക് വർധിക്കും എന്നാണ് സൂചന.

മുൻപ് 2000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4000 രൂപയില്‍ അധികമാണ് ഈടാക്കുന്നത്.

ഓണക്കാലം എത്തുന്നതോടെ ഇത് 5000 കടക്കും.

  ബെംഗളൂരു യെമലൂർ-ഒആർആർ ജംഗ്ഷൻ നവീകരണം: മാർച്ച് 15-നകം പൂർത്തിയാക്കാൻ കർശന നിർദേശവുമായി ബിബിഎംപി

1465 രൂപയായിരുന്നു വന്ദേ ഭാരതത്തിന്റെ എസി ചെയർ കാർ നിരക്ക്.

കെഎസ്‌ആർടിസി നടത്തുന്ന അന്തർ സംസ്ഥാന സർവീസ് മാത്രമാണ് ഇനി നാട്ടിലെത്താനുള്ള യാത്രക്കാരുടെ പ്രതീക്ഷ.

എന്നാല്‍ യാത്രക്കാരുടെ തിരക്ക് കാരണം ടിക്കറ്റ് ക്ഷാമമുണ്ടാകാനുള്ള സാധ്യതയും ഏറുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒന്നല്ല രണ്ടല്ല, 812 കിലോമീറ്റർ! ഒപ്പം ഒരു ജീവൻ രക്ഷിച്ച കരുത്തും; വിധാൻ സൗധയിലെ അതിഥിയായി ബോബി ചെമ്മണ്ണൂർ
[masterslider id="10"]

Related posts

Click Here to Follow Us