റൈഡ് റദ്ദാക്കിയ യുവതിയെ തല്ലി ഓട്ടോ ഡ്രൈവർ 

ബെംഗളൂരു: ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമം പുറത്തുവിട്ട് യുവതി.

ബെംഗളൂരുവിലാണ് ദാരുണ‌ സംഭവം.

റൈഡ് കാൻസല്‍ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു.

വീഡിയോ പകർത്തിയ ഹിന്ദി സംസാരിക്കുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിക്കാനും ഇയാള്‍ ശ്ര‌മിച്ചു.

“അബദ്ധത്തിന്റെ പേരില്‍ നിങ്ങള്‍ക്കെങ്ങനെ റൈഡ് റദ്ദാക്കാൻ പറ്റും. നിന്റെ തന്തയാണോ ഗ്യാസ് നിറയ്‌ക്കാൻ പണം നല്‍കുന്നത്.

  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

ഞാൻ പത്ത് മിനിട്ടിലേറെ കാത്തിരുന്നിട്ടും നീ റൈഡ് കാൻസല്‍ ചെയ്തില്ലേ എന്നും ഇയാള്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം.

യുവതി പരാതി നല്‍കുമെന്ന് പറയുമ്പോള്‍ നമുക്ക് ഒരുമിച്ച്‌ പോലീസ് സ്റ്റേഷനില്‍ പോകാമെന്നും നീ എന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും” ഡ്രൈവർ പറയുന്നത് കേള്‍ക്കാം.

യുവതിയെ അശ്ലീല പദങ്ങളുപയോഗിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു.

പീക്ക് ടൈമില്‍ താനും സുഹൃത്തും ഓരോ ഓട്ടോവീതം ബുക്ക് ചെയ്തു. ഇതില്‍ ഞാൻ ബുക്ക് ചെയ്ത ഓട്ടോ ആദ്യമെത്തിയപ്പോള്‍ അവളുടെ ഓർഡർ കാൻസല്‍ ചെയ്തു.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

എന്നാല്‍ ഡ്രൈവർ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബെംഗളൂരു പോലീസ് യുവതിയെ ബന്ധപ്പെട്ടു.

നടപടിയെടുക്കുമെന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts