ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ തടഞ്ഞ അധ്യാപകന് അവാർഡ്; വിവാദമായതോടെ പ്രഖ്യാപനം സർക്കാർ മരവിപ്പിച്ചു 

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച പ്രധാനാധ്യാപകനുള്ള പുരസ്കാരം.

സംഭവം വിവാദമായതോടെ പുരസ്കാര പ്രഖ്യാപനം കർണാടക സർക്കാർ മരവിപ്പിച്ചു.

ഉഡുപ്പി കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി ജി രാമകൃഷ്ണയ്ക്ക് നല്‍കാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്.

ഹിജാബ് വിവാദം കത്തി നിന്ന കാലത്ത് വിദ്യാ‍ർത്ഥിനികളെ കോളേജിലേക്ക് കയറ്റാൻ രാമകൃഷ്ണ വിസമ്മതിച്ചിരുന്നു.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കുട്ടികളെ ഗേറ്റില്‍ വച്ച്‌ തടഞ്ഞ് തിരിച്ച്‌ പോകാൻ ഇദ്ദേഹം ആവശ്യപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം മികച്ച അധ്യാപകർക്കുള്ള പുരസ്കാരങ്ങള്‍ സർക്കാർ പ്രഖ്യാപിച്ചതില്‍ രാമകൃഷ്ണയും ഉള്‍പ്പെട്ടിരുന്നു.

ഇതിനെതിരെ മതേതരസംഘടനകളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ബി ജി രാമകൃഷ്ണയ്ക്ക് പുരസ്കാരം നല്‍കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts