ബെംഗളൂരു: നഗരത്തിലെ ബെല്ലന്തൂരിൽ ഓട്ടോഡ്രൈവർ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് പരാതി ലഭിച്ച പോലീസ് ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ നടത്തിവരികയാണ്.
ശനിയാഴ്ച വൈറ്റ് ഫീൽഡിന് സമീപമുള്ള തുബറഹള്ളിയിലേക്ക് പോകാൻ യുവതി ഓട്ടോ ബുക്ക് ചെയ്തിരുന്നു.
എന്നാൽ നേരം വൈകി 8.30ഓടെ ഓട്ടോ എത്തിയപ്പോൾ യുവതി ട്രിപ്പ് ക്യാൻസൽ ചെയ്തു . ഇതോടെ പ്രകോപിതനായ ഡ്രൈവർ യുവതിയോട് വഴക്കിടുകയും റോഡിലേക്ക് വലിച്ചിഴച്ച് മർദിക്കുകയും ചെയ്തു.
ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിൽ യുവതി താഴെ വീണതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
എന്നാൽ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പരാതിയൊന്നും നൽകാതെ അന്ന് യുവതി നഗരം വിട്ടു.
Is rapido rides are safe? Is this justice!!! The girl was one of my friend and we feel helpless as she was about to leave Bangalore and couldn't file a complaint due to her train timing.
Attached CCTV footage & ride details.@DgpKarnataka@CPBlr @BlrCityPolice @bellandurubcp pic.twitter.com/798AQoz59q
— RAJESH PRADHAN (@RA5ESH_PRADHAN) January 20, 2024
ഓട്ടോഡ്രൈവർ യുവതിയെ മർദിച്ചതിൽ സോഷ്യൽ മീഡിയയിൽ നിരാശ പ്രകടിപ്പിച്ച യുവതിയുടെ സുഹൃത്ത് രാജേഷ് പ്രധാൻ, റാപ്പിഡോ ഓട്ടോ യാത്ര സുരക്ഷിതമാണോ? ഇത് ന്യായമാണോ? ആക്രമിക്കപ്പെട്ട സ്ത്രീ ഞങ്ങളുടെ സുഹൃത്താണ്, ഞങ്ങൾ നിസ്സഹായരാണ് എന്നെല്ലാം സമൂഹമാധ്യമത്തിൽ കുറിച്ചു.
അന്ന് ട്രെയിനിൽ പോകേണ്ടതിനാൽ പരാതി നൽകാൻ കഴിഞ്ഞില്ലെന്നും യുവാവ് പോസ്റ്റിൽ കുറിച്ച്. ഇതിനോട് പ്രതികരിച്ച വൈറ്റ്ഫീൽഡ് ഡിസിപി കേസിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.