കൊവിഡ് രോഗികളുടെ അന്ത്യകർമങ്ങൾ നടത്താൻ ശ്മശാനങ്ങൾക്ക് സർക്കാർ നിർദ്ദേശം

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ശ്മശാനങ്ങൾ കൊവിഡ് രോഗികളുടെ അന്ത്യകർമങ്ങൾ നടത്താൻ വിസമ്മതിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയ്ക്കും (ബിബിഎംപി) ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ശ്മശാനത്തിലെ ജീവനക്കാർ അന്ത്യകർമങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

ചടങ്ങുകൾ നടത്തുമ്പോൾ ശ്മശാന ജീവനക്കാർ N-95 മാസ്കുകൾ, പിപിഇ കിറ്റുകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. വൈറസ് പടരുന്നത് തടയാൻ ഇവ ശരിയായ രീതിയിൽ സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts