ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള പാലത്തിൽ നിന്ന് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം ചിക്കതോഗുരു പാലത്തിൽ നിന്ന് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഒമിക മിശ്ര (28) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ജാർഖണ്ഡ് സ്വദേശിനിയായ ഒമിക മിശ്ര നടക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

എന്നാൽ നൈസ് റോഡ് പാലത്തിന് സമീപം എത്തിയപ്പോൾ ഒമിക പെട്ടെന്ന് പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;

ഒമികയുടെ മുഖത്ത് ഗുരുതരമായി പരിക്കേൽക്കുകയും കൈകളുടെയും കാലുകളുടെയും എല്ലുകൾ ഒടിയുകയും ചെയ്തു.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണ്.

ഒമിക മിശ്രയുടെ ഭർത്താവ് ടെക് മഹേന്ദ്ര കമ്പനിയിലെ ജീവനക്കാരനാണെന്നാണ് വിവരം. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സംശയം.

സംഭവത്തിൽ ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
[masterslider id="10"]

Related posts

Click Here to Follow Us