ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം 6138.1 കോടി മുടക്കി സ്റ്റാർ ഇന്ത്യ സ്വന്തമാക്കി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപക്ക് അഞ്ച് വർഷത്തേക്കാണ് ടെലിവിഷൻ, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഇനി 2018 തുടങ്ങി 2023 വരെ നടക്കുന്ന ഇന്ത്യയുടെ വിദേശത്തെയും സ്വദേശത്തെയും മത്സരങ്ങൾ സ്റ്റാർ ചാനൽ വഴി കാണാം.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

സോണി, ജിയോ എന്നിവരടക്കമുള്ള മുന്‍നിര ടെലിവിഷന്‍ കരുത്തരെ പിന്തള്ളിയാണ് സ്റ്റാർ ഇന്ത്യ സംപ്രേഷണാവകാശം സ്വന്തമാക്കിയത്.

2012 മുതൽ 2018 വരെയുള്ള സംപ്രേഷണാവകാശവും സ്റ്റാർ ഇന്ത്യക്കായിരുന്നു. 3851 കോടിക്കാണ് അത് വാങ്ങിയിരുന്നത്. എന്നാൽ ഇത്തവണ തുക ഇരട്ടിയോളം വർധിക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ സംപ്രേഷണാവകാശവും സ്റ്റാർ ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts