ഉഡുപ്പി കൊലപാതകം: വേഗത്തിലുള്ള വിചാരണ ആവശ്യം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കുടുംബം

ബെംഗളൂരു: ഞായറാഴ്‌ച നെജാറിലെ തൃപ്‌തി ലേഔട്ടിൽ നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ അതിവേഗ വിചാരണ നടത്തണമെന്നും സീനിയർ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും മുഹമ്മദ് നൂർ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച സന്ദർശിച്ച വനിതാ-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ, സംഭവം പ്രത്യേക കേസായി പരിഗണിക്കണമെന്ന് മുഹമ്മദ് നൂർ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.

murder

കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരാകാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശിവപ്രസാദ് ആൽവയുടെ പേര് കുടുംബം നിർദേശിച്ചിട്ടുണ്ട്.
കുറ്റകൃത്യം നടന്ന് 52 ​​മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതിന് ഉഡുപ്പി എസ്പി ഡോ. അരുൺ കെയ്ക്കും സംഘത്തിനും കുടുംബം നന്ദി പറഞ്ഞു.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

കുടുംബത്തോടൊപ്പം നിന്നതിന് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ മന്ത്രി, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കൾ എന്നിവരോടും കുടുംബം നന്ദി പറഞ്ഞു.

പ്രതികൾക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കാൻ കഴിയുന്ന അതിവേഗ കോടതിയിലൂടെ കേസ് വിചാരണ ഏറ്റെടുത്ത് കുടുംബത്തിന് നീതി ലഭ്യമാക്കണം, എന്നും മുഹമ്മദും അഷ്‌റഫും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts