വാടകവീട്ടിൽ ലഹരിമരുന്ന് ഉൽപാദിപ്പിച്ച് വിതരണം ചെയ്ത നൈജീരിയൻ പൗരൻ അറസ്റ്റിൽ; പിടിച്ചെടുത്തത് 10 കോടി രൂപയുടെ എംഡിഎംഎ

ബെംഗളൂരു: നഗരത്തിലെ ഒരു പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് കരുതപ്പെടുന്ന നൈജീരിയൻ പൗരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

നൈജീരിയക്കാരൻ മെഥൈൽസൾഫൊനൈൽമെഥെയ്ൻ (എംഎസ്എം), അസെറ്റോൺ തുടങ്ങിയ രാസവസ്തുക്കൾ പ്രധാന ചേരുവകളായി ഉപയോഗിച്ച പരീക്ഷണങ്ങൾ നടത്തി, തന്റെ അടുക്കളയെ ഒരു ലാബായി മാറ്റുകയും, ഇതിലൂടെ ഒരു സിന്തറ്റിക് മരുന്ന് ഉൽപ്പാദിപ്പിക്കുകായും ചെയ്‌തെന്നാണ് കണ്ടെത്തൽ.

നിരോധിത സിന്തറ്റിക് മരുന്നായ 5 കിലോ ഭാരവും അന്താരാഷ്ട്ര വിപണിയിൽ 10 കോടി രൂപ വിലമതിക്കുന്നതുമായ മെത്തിലിനെഡിയോക്‌സിമെത്താംഫെറ്റാമൈൻ (എംഡിഎംഎ) 40 കാരനായ ബെഞ്ചമിൻ ചിദുബെമിന്റെ ആവലഹള്ളിയിലെ വിർഗോനഗറിലെ വാടക സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെത്തിയത്.

  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

നൈജീരിയൻ പൗരൻ കോളേജ് വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും തന്റെ ‘മയക്കുമരുന്ന് വിതരണം ചെയ്തുവരുന്നതിനിടെയാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ( സിസിബി) നവംബർ 5 ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരു വസ്ത്രവ്യാപാരിയാണ് പ്രതിയെന്ന് സംശയിക്കുന്നതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ ആവലഹള്ളിയിലെ വാടകവീട്ടിൽ താത്കാലിക ലാബ് സ്ഥാപിച്ച് അസംസ്‌കൃത വസ്തുക്കൾ വാങ്ങുകയും മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.

  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം

കൂടാതെ നൈജീരിയയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള മറ്റ് തെരുവ് കച്ചവടക്കാർക്ക് മയക്കുമരുന്ന് വിതരണം ചെയ്തതായും കണ്ടെത്തിയട്ടുണ്ട്.

ഡൽഹിയിൽ നിന്നാണ് താൻ അസംസ്‌കൃത വസ്തുക്കൾ വാങ്ങിയതെന്ന് പ്രതി അറിയിച്ചത്. കേസ് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യതമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
[masterslider id="10"]

Related posts