ലിംഗായത്തുകള്‍ക്ക് ന്യുനപക്ഷ പദവി കര്‍ണാടക കാബിനെറ്റ്‌ അംഗീകരിച്ചു.

ബെംഗളൂരു : കര്‍ണാടക രാഷ്ട്രീയത്തില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന  ലിംഗായത്തുകള്‍ക്ക് ന്യുനപക്ഷപദവി എന്നാ ആവശ്യം സിദ്ധാരമയ്യ യുടെ നേതൃത്വത്തില്‍ ഉള്ള കാബിനെറ്റ്‌ അംഗീകരിച്ചു.

ജസ്റ്റിസ് നാഗ മോഹന്‍ കമ്മിറ്റി യുടെ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്.കര്‍ണാടക ന്യുനപക്ഷ നിയമം 2 ഡി പ്രകാരം ഈ തീരുമാനം   കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും,കേന്ദ്ര  ന്യുന പക്ഷ കമ്മീഷന്‍ ആക്ട്‌ 2 C യില്‍ വേണ്ട മാറ്റങ്ങള്‍ കേന്ദ്രമാണ് വരുത്തേണ്ടത് എന്ന് കര്‍ണാടക നിയമവകുപ്പ് മന്ത്രി ടി ബി ജയച്ചന്ദര്‍ അറിയിച്ചു.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ലിംഗായത്തു വിഭാഗത്തിന് ന്യുന പക്ഷ പദവി നല്‍കുന്നുണ്ട് എന്നതുകൊണ്ട്‌ ഇപ്പോള്‍ അതെ ലിസ്റ്റില്‍ ഉള്ള മറ്റു വിഭാങ്ങള്‍ക്ക് അതുകൊണ്ട് പ്രത്യാഘാതങ്ങള്‍ ഒന്നും ഉണ്ടാകരുത്,അതുകൊണ്ട് തന്നെ അതുകൊണ്ട് തന്നെ ന്യുന പക്ഷ പദവിയുടെ എന്നുമുതല്‍ എന്നത് ഇപ്പോള്‍ ഉള്ള വിഭാങ്ങളെ ഇത് എങ്ങനെ ബാധിക്കുന്നു ഏന് നോക്കിയതിനു ശേഷം മാത്രമായിരിക്കും.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

കര്‍ണാടക രാഷ്ട്രീയത്തില്‍ വ്യക്തമായ വോട്ട് ബാങ്ക് ഉള്ള വിഭാഗമാണ് ലിംഗായത്തുകള്‍ ഈ തീരുമാനം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts