കേരള സമാജം സൗത്ത് വെസ്റ്റ് വനിതാ ദിനാഘോഷം നടത്തി.

ബെംഗളൂരു: കേരള സമാജം സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വസന്ത രാമന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജോളി പ്രദീപ് സ്വാഗതം ആശംസിച്ചു. മുഖാതിഥിയായ കവയത്രി ശ്രീമതി രമാ പ്രസന്ന പിഷാരടി”പരിസ്ഥിതി സംരക്ഷണവും സ്ത്രീകളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രമോദ് വി നമ്പ്യാർ, പ്രദീപ് പൊടിയൻ, പ്രിയാ രവീന്ദ്രൻ, രോഹിത് എം, കിഷോർ കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സന്ധ്യ ബി നായർ നന്ദി പ്രകാശിപ്പിച്ചു.

Read More

കെ.എൻ.എസ്.എസ് മഹിളാ വിഭാഗത്തിന്റെ മഹാ തിരുവാതിര അരങ്ങേറി.

ബെംഗളൂരു: കർണാടക നായർ സർവ്വീസ് സൊസൈറ്റിയുടെ മഹിളാവിഭാഗത്തിന്റെ നേതൃത്വത്തിൽ “മെഗാ തിരുവാതിര “അരങ്ങേറി. നിശാഗന്ധി എന്ന് പേരിൽ നടത്തിയ പരിപാടിയിൽ 300 ഓളം നർത്തകർ പങ്കെടുത്തു. അബ്ബിഗരെ റോഡിലെ മേഡരഹളളി ശ്രീ അയ്യപ്പാ എഡ്യൂകേഷൻ സെൻററിൽ ആണ് ഇന്നലെ മെഗാ തിരുവാതിര നടന്നത്. ശ്രീമതി ശോഭന രാമദാസ്, ശ്രീമതി രാജലക്ഷ്മി ആർ നായർ, ശ്രീമതി ശാന്ത മനോഹർ, ശ്രീമതി ശ്രീകല കെ ബി, ശ്രീമതി മായാ ശ്രീനിവാസൻ, ശ്രീമതി മീര മുരളീധരൻ, ശ്രീമതി മായ കൃഷ്ണകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

ലിംഗായത്തുകള്‍ക്ക് ന്യുനപക്ഷ പദവി കര്‍ണാടക കാബിനെറ്റ്‌ അംഗീകരിച്ചു.

ബെംഗളൂരു : കര്‍ണാടക രാഷ്ട്രീയത്തില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന  ലിംഗായത്തുകള്‍ക്ക് ന്യുനപക്ഷപദവി എന്നാ ആവശ്യം സിദ്ധാരമയ്യ യുടെ നേതൃത്വത്തില്‍ ഉള്ള കാബിനെറ്റ്‌ അംഗീകരിച്ചു. ജസ്റ്റിസ് നാഗ മോഹന്‍ കമ്മിറ്റി യുടെ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്.കര്‍ണാടക ന്യുനപക്ഷ നിയമം 2 ഡി പ്രകാരം ഈ തീരുമാനം   കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും,കേന്ദ്ര  ന്യുന പക്ഷ കമ്മീഷന്‍ ആക്ട്‌ 2 C യില്‍ വേണ്ട മാറ്റങ്ങള്‍ കേന്ദ്രമാണ് വരുത്തേണ്ടത് എന്ന് കര്‍ണാടക നിയമവകുപ്പ് മന്ത്രി ടി ബി ജയച്ചന്ദര്‍ അറിയിച്ചു. ലിംഗായത്തു വിഭാഗത്തിന് ന്യുന…

Read More

വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പദ്ധതി.

കുവൈറ്റ്‌: അടുത്ത അധ്യയന വർഷത്തിലേക്ക് വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പദ്ധതി. 900 അധ്യാപകരെയാണ് അടുത്ത വിദ്യാഭ്യാസ വർഷത്തിലേക്ക് ആവശ്യമായി വന്നിരിക്കുന്നത്. വിദേശ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഈ ആഴ്ച തന്നെ ആരംഭിക്കും. ഇംഗ്ലിഷ്, അറബിക്, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമായി വന്നിരിക്കുന്നത്.

Read More

ഊബര്‍, ഒല ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്.

ബംഗളൂരു, ന്യൂഡല്‍ഹി, ഹൈദരാബാദ്, പുനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഒല, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തീരുമാനിച്ച അനിശ്ചിത കാല സമരം ആരംഭിച്ചു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പാക്കിയില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപ്പിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍ എന്നാല്‍ ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍…

Read More

മോദി സര്‍ക്കാര്‍ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് അണ്ണാ ഹസാരെ.

ന്യൂഡൽഹി: കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ സർക്കാരും പരാജയപ്പെട്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ. അതുകൂടാതെ ലോക്പാൽ നടപ്പാക്കുന്ന കാര്യത്തിലും അദ്ദേഹം വാഗ്ദാന ലംഘനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകരുടെ പ്രശ്നങ്ങളും ലോക്പാൽ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും ഉയർത്തിക്കാട്ടി മാർച്ച് 23 മുതൽ സത്യാഗ്രഹം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ പ്രശ്നങ്ങളിൽ  നിശ്ശബ്ദത പാലിച്ചുകൊണ്ട് ബി.ജെ.പി നേതൃത്വവുമായി  ആശയ വിനിമയത്തിന് ശ്രമിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി 21 തവണ താൻ കത്തെഴുതിയെന്നും എന്നാല്‍…

Read More

മാണി കള്ളനും കൊള്ളക്കാരനുമാണെന്ന വി. മുരളീധരന്‍റെ അഭിപ്രായത്തെ തള്ളി ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി രംഗത്ത്.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ. എം മാണിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. കെ. എം മാണി കള്ളനും കൊള്ളക്കാരനുമാണെന്ന വി. മുരളീധരന്‍റെ അഭിപ്രായത്തെ തള്ളി ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി രംഗത്തെത്തിയതോടെയാണ് ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നത വ്യക്തമാകുന്നത്. എന്‍ഡിഎയില്‍ ആര്‍ക്കും അയിത്തമില്ലെന്നാണ് ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി. ശ്രീധരന്‍ പിള്ളയുടെ നിലപാട്. രണ്ട് മുന്നണികളെയും വേണ്ടെന്ന് കരുതിയാകും മാണി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടിലാണ് വി. മുരളീധരന്‍. അഴിമതിക്കാരെ വേണ്ടെന്നും എന്‍ഡിഎയുടെ…

Read More

അറുപതു വയസുകാരി വെട്ടേറ്റു മരിച്ച നിലയില്‍.

കൊച്ചി: എറണാകുളം പുത്തന്‍ വേലിക്കരയില്‍ അറുപതു വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്‍റെ ഭാര്യ മോളിയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിൽ റെയിൽപാളം മുറിഞ്ഞുപോയതിനെ തുടര്‍ന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻഗതാഗതം നിർത്തിവച്ചു.

കോഴിക്കോട്: കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിൽ റെയിൽപാളം മുറിഞ്ഞുപോയതിനെ തുടര്‍ന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻഗതാഗതം നിർത്തിവച്ചു. 19578 നമ്പർ ജാംനഗർ–തിരുനെൽവേലി എക്സ്പ്രസ് മൂന്ന് കംപാർട്ടുമെന്റുകൾ കടന്നുപോകുമ്പോഴാണു തകരാർ ശ്രദ്ധയില്‍പ്പെട്ടത്. മംഗലാപുരം ഭാഗത്തേക്കുള്ള പാതയിൽ തകരാറില്ലാത്തതിനാൽ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.

Read More

“മാ-ആപ്പ് “കേജ്രിവാല്‍ മാപ്പ് പറയല്‍ തുടരുന്നു;പഞ്ചാബ്‌ മുന്‍ മന്ത്രിക്കു ശേഷം നിതിന്‍ ഗാട്ഖരി യോടും മാപ്പ് പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി.

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാല്‍ മാപ്പ് പറയല്‍ തുടരുന്നു,കഴിഞ്ഞ ആഴ്ചയാണ് മുന്‍ പഞ്ചാബ്‌ മന്ത്രി ബിക്രം മജിതിയ യോട് മാപ്പ് പറഞ്ഞു കേസില്‍ നിന്ന് ഊരിപോന്നത്,ഇന്ന് വീണ്ടും ഡല്‍ഹി പട്യാല കോടതിയില്‍ കേന്ദ്ര മന്ത്രി നിതില്‍ ഗാട്ഖരി നല്‍കിയ കേസില്‍ ആണ് ഡല്‍ഹി മുഖ്യമന്ത്രി നിരുപാധികം മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. 2014 ല്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗാട്ഖരി കേജരിവാളിനു എതിരെ പട്യാല കോടതിയില്‍ തനിക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാ പേരില്‍  ക്രിമിനല്‍ കേസ് നല്‍കിയിരുന്നു.അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ഒരു ലിസ്റ്റ്…

Read More
Click Here to Follow Us