മോദി സര്‍ക്കാര്‍ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് അണ്ണാ ഹസാരെ.

ന്യൂഡൽഹി: കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ സർക്കാരും പരാജയപ്പെട്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ.

അതുകൂടാതെ ലോക്പാൽ നടപ്പാക്കുന്ന കാര്യത്തിലും അദ്ദേഹം വാഗ്ദാന ലംഘനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർഷകരുടെ പ്രശ്നങ്ങളും ലോക്പാൽ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും ഉയർത്തിക്കാട്ടി മാർച്ച് 23 മുതൽ സത്യാഗ്രഹം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ പ്രശ്നങ്ങളിൽ  നിശ്ശബ്ദത പാലിച്ചുകൊണ്ട് ബി.ജെ.പി നേതൃത്വവുമായി  ആശയ വിനിമയത്തിന് ശ്രമിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി 21 തവണ താൻ കത്തെഴുതിയെന്നും എന്നാല്‍ ഒരു കത്തിന് പോലും മറുപടി ലഭിച്ചിട്ടില്ലെന്നും ഹസാരെ കൂട്ടിച്ചേർത്തു.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

കർഷക പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts