മാണി കള്ളനും കൊള്ളക്കാരനുമാണെന്ന വി. മുരളീധരന്‍റെ അഭിപ്രായത്തെ തള്ളി ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി രംഗത്ത്.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ. എം മാണിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. കെ. എം മാണി കള്ളനും കൊള്ളക്കാരനുമാണെന്ന വി. മുരളീധരന്‍റെ അഭിപ്രായത്തെ തള്ളി ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി രംഗത്തെത്തിയതോടെയാണ് ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നത വ്യക്തമാകുന്നത്.

എന്‍ഡിഎയില്‍ ആര്‍ക്കും അയിത്തമില്ലെന്നാണ് ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി. ശ്രീധരന്‍ പിള്ളയുടെ നിലപാട്. രണ്ട് മുന്നണികളെയും വേണ്ടെന്ന് കരുതിയാകും മാണി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

എന്നാല്‍ മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടിലാണ് വി. മുരളീധരന്‍. അഴിമതിക്കാരെ വേണ്ടെന്നും എന്‍ഡിഎയുടെ നിലപാട് അംഗീകരിക്കുന്നവരെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്‍ഡിയിലേക്ക് സ്വാഗതം ചെയ്തതെന്നും വി. മുരളീധരന്‍ സൂചിപ്പിച്ചു.

ഉപതിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ബിജെപിയില്‍ ഭിന്നത പ്രകടമാകുന്ന സൂചനകള്‍ക്കാണ് ഈ സംഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts