ഓണത്തിന് 13 സ്പെഷ്യൽ സർവീസുകൾ;ആവശ്യമെങ്കിൽ കൂടുതൽ സ്പെഷ്യലുകൾ;കൃഷ്ണഗിരിയിലും മൈസൂരുവിലും മൊബൈൽ മെക്കാനിക്കൽ വാഹനങ്ങൾ ;കോയമ്പത്തൂരിൽ സ്പെയർ ബസ്;മലയാളികൾ നാട്ടിൽ ഓണം ആഘോഷിക്കാൻ കർണാടക ആർ.ടി.സിയുടെ കരുതൽ !

ബെംഗളൂരു : ഭൂമിയുടെ ഏത് മൂലയിലാണ് എങ്കിലും നാട്ടിലെത്തി കുടുംബത്തോടും നാട്ടുകാരോടുമൊത്ത് ഓണം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും.

വിമാനക്കൂലി കൂട്ടിക്കൊണ്ടാണ് ഓണക്കാലത്ത് ഈ സാഹചര്യത്തിൽ വിമാനക്കമ്പനികൾ മലയാളികളെ “സഹായി”ക്കാറുള്ളത്.

കുറെ ശബ്ദമുണ്ടാക്കിയാൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഒരു സ്പെഷ്യൽ ട്രെയിൻ ലഭിച്ചാലായി.

ഇവിടെയാണ് കർണാടക ആർ.ടി.സി. ഒരു പുതിയ മാതൃക മുന്നോട്ട് വക്കുന്നത്, സ്വകാര്യ സർവ്വീസുകളേക്കാൾ പ്രൊഫഷണൽ സർവ്വീസ് നൽകുന്നു എന്നത് മാത്രമല്ല.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ഓണത്തിന് ഏകദേശം 20 ദിവസത്തിലധികം ഉള്ളപ്പോൾ തന്നെ കേരളത്തിലേക്ക് 13 സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ബുക്കിംഗ് ആരംഭിച്ചു, തീർന്നില്ല ഈ ടിക്കറ്റുകൾ വിറ്റുതീർന്നാൽ ഇനിയും സർവീസുകൾ നൽകാം എന്നാണ് കർണാടകയുടെ വാഗ്ദാനം.

കഴിഞ്ഞില്ല, ഓണ സമയത്ത് കേരള – കർണാടകയാത്രയുടെ ഏകദേശം മധ്യഭാഗത്തായ കൃഷ്ണഗിരിയിൽ മൊബൈൽ മെക്കാനിക്കുകളെ തയ്യാറാക്കി നിർത്തുന്നുണ്ട്, ഏതെങ്കിലും ബസ് വഴിയിൽ മുന്നോട്ട് പോകാൻ കഴിയാതെ നിർത്തിയിടേണ്ടി വന്നാൽ കോയമ്പത്തൂരിൽ സജ്ജീകരിച്ച സ്പെയർ ബസ് പറന്നെത്തും.ഇതേ സൗകര്യങ്ങൾ മലബാറിലേക്ക് യാത്ര ചെയ്യുന്നവർക്ക് മൈസൂരുവിലും ഏർപ്പെടുത്തിയിട്ടുണ്ട്.

  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു

ഇതു വരെ പ്രഖ്യാപിച്ച ഓണം സ്പെഷ്യൽ ബസുകൾ:

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts