തമിഴ്നാട്ടിൽ നിന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കടത്തികൊണ്ടു വന്നു: രണ്ടുപേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ നിന്ന് കുഞ്ഞിനെ കടത്തികൊണ്ടു വന്ന രണ്ടുപേർ അറസ്റ്റിൽ.

നാഗർകോവിലിൽ നിന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കടത്തികൊണ്ടു വന്ന 2 പേരാണ് തിരുവനന്തപുരത്ത് പിടിയിലായത്.

നാടോടികളായ ശാന്തി, നാരായണൻ എന്നിവർ ചേർന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.

തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞുമായി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ചിറയിൻകീഴ് പോലീസ് ഇവരെ പിടികൂടിയത്.

  കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ

കഴിഞ്ഞ ദിവസമാണ് നാഗർകോവിൽ വടശ്ശേരിയിൽ നിന്ന് കുഞ്ഞിനെ കാണാതായത്. തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ നാലു മാസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തട്ടിയെടുത്തത്.

കുട്ടിയെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us