വീണ്ടും പുള്ളിപ്പുലി ആക്രമണം; ആറ് വയസുകാനെ ആക്രമിച്ച് പുള്ളിപുലി

ബെംഗളൂരു : ചാമരാജനഗറിലെ യലന്തൂർ താലൂക്കിലെ മല്ലിഗെ ഗ്രാമത്തിൽ പെൺകുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട് ചെയ്യുന്നു.

ഒരു പുലി കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. മല്ലിഗെഹള്ളി ഗ്രാമത്തിലെ ഹർഷിത് (9) ആണ് ആക്രമിക്കപ്പെട്ട കുട്ടി.

ഗ്രാമത്തിലെ പ്രൈമറി സ്കൂളിന് മുന്നിൽ ഇരിക്കുകയായിരുന്ന കുട്ടിയെ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. സംഭവം കണ്ടവർ ഓടി വന്നതോടെയാണ് കുട്ടി രക്ഷപെട്ടത്.

  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം

ആളുകളുടെ ശബ്ദം കേട്ട് ഭയന്ന പുലി കുട്ടിയെ ഉപേക്ഷിച്ച് വയലിലേക്ക് ഓടി മറിയുകയായിരുന്നു.

ഹർഷിത്തിന്റെ മുഖത്തും തൊണ്ടയിലും കാലിലും വയറ്റിലും പുലി മാന്തി പരിക്കേൽപ്പിക്കുകയും കടിക്കുകയും ചെയ്തു, കുട്ടിയെ യലന്തൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കൂടുതൽ ചികിത്സയ്ക്കായി ചാമരാജനഗർ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.

യലന്തൂർ താലൂക്കിലെ കെസ്തൂർ, മല്ലിഗഹള്ളി, കത്‌നവാടി, ഹൊസൂർ വില്ലേജുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി പുലിയെ കണ്ടുവരുന്നുണ്ട്.

അതിനാൽ മല്ലിഗെഹള്ളി ഉൾപ്പെടെ 6 സ്ഥലങ്ങളിൽ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ച് പുലിയെ പിടികൂടാൻ ഓപ്പറേഷൻ നടത്തിയിരുന്നു. എന്നാൽ, പുലിയെ പിടികൂടാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വനംവകുപ്പ് അധികൃതർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്
[masterslider id="10"]

Related posts

Click Here to Follow Us