കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യാമെന്ന് പറഞ്ഞ് നഗരത്തിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തയാൾ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി.

കോറമംഗല ഫസ്റ്റ് ബ്ലോക്കിലെ പി.ജിയിൽ താമസിക്കുന്ന 25 വയസുകാരിയാണ് മഡിവാള പൊലീസിന് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പുലർച്ചെ 5 ന് സിൽക്ക് ബോർഡിലാണ് ബസ് ഇറങ്ങിയത്. ഇവിടെ നിന്നും താമസസ്ഥലമായ കോറമംഗലയിലേക്ക് പോകാൻ വാഹനം ലഭിച്ചില്ല.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

തുടർന്ന് 200 രൂപ നൽകിയാൽ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് കാറിലെത്തിയ ആളുടെ വാഗ്ദാനം സ്വീകരിച്ച് പെൺകുട്ടി യാത്രയ്ക്ക് തയ്യാറായി. എന്നാൽ ലക്ഷ്യ സ്ഥലത്ത് എത്തിയതിന് പിന്നാലെ ഇയാൾ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു.

സംഭവം നടന്നതിന് സമീപമുള്ള കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts