സ്ഥിരനിക്ഷേപ അക്കൗണ്ടിൽ നിന്ന് 1.89 കോടി രൂപ മോഷ്ടിച്ച ബാങ്ക് മാനേജരും അസിസ്റ്റന്റും പിടിയിൽ

ബെംഗളൂരു: ബാങ്ക് മാനേജരും ബാങ്കിലെ സഹായിയും ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്ന് 1.89 കോടി രൂപ അവരുടെ അനുമതിയില്ലാതെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി ചന്നരായപട്ടണ പോലീസ് പറഞ്ഞു.

ഗണേഷ് ബാബു ബാങ്ക് മാനേജരായും ജിതേന്ദ്രകുമാർ കർണാടക ഗ്രാമീണ ബാങ്ക് ഓഫ് ചന്നരായപട്ടണ ശാഖയിൽ അസിസ്റ്റന്റുമായി ജോലി ചെയ്തുവന്നത്.

ഗണേഷ് ബാബുവും ജിതേന്ദ്ര കുമാറും ജൂൺ 3 മുതൽ ജൂലൈ 17 വരെ ആർടിജിഎസ് ഇടപാടുകൾ വഴി ഉപഭോക്താക്കൾ അറിയാതെ നിരവധി അക്കൗണ്ടുകളിൽ നിന്ന് 1,88,75,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.

  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്

ഇരകളായ രാമക്ക, പാപ്പമ്മ, ചൈത്ര യാദവ്, കിഷോർ, വെങ്കടപ്പ എന്നിവർ അക്കൗണ്ടിൽ നിന്ന് പണം മാറ്റിയതറിഞ്ഞ് ബാങ്കിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഉപഭോക്താക്കൾ പ്രതിഷേധിച്ചതിനെ തുടർന്ന് ഗണേഷ് ബാബുവിനെയും ജിതേന്ദ്ര കുമാറിനെയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതികൾക്കെതിരെ ചന്നരായപട്ടണ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയുടെ ഉൾചലനങ്ങൾ വിരൽത്തുമ്പിൽ; ഇൻ്ററാക്റ്റീവ് മാപ്പുമായി ബെംഗളൂരുവിലെ മലയാളി ടെക്കി
[masterslider id="10"]

Related posts

Click Here to Follow Us