നഗരത്തിൽ വിവാഹ വാഗ്ദാനം നൽകി പുരുഷന്മാരെ കബളിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ബെംഗളൂരു: തെലുങ്ക് സംസാരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച് വഞ്ചിച്ചതിന് 33 കാരിയായ യുവതിയെ ആവഡി പോലീസിന്റെ സൈബർ ക്രൈം വിഭാഗം ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശിലെ മദനപ്പള്ളി സ്വദേശിയും ബെംഗളൂരുവിലെ മഡിവാളയിൽ താമസിക്കുന്നതുമായ വി.ശ്രവണ സന്ധ്യയാണ് പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിയും എസ്. അശോക് ചൈതന്യ (33) ആയപ്പാക്കത്ത് താമസിക്കുന്നയാളും കോൾ സെന്റർ ജീവനക്കാരനുമാണെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശ് സ്വദേശിയും ആയപ്പാക്കത്ത് താമസിക്കുന്നതുമായ കോൾ സെന്റർ ജീവനക്കാരനായിരുന്നു എസ്. അശോക് ചൈതന്യ (33)
അദ്ദേഹം തെലുങ്ക് മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. ഏത് കണ്ട സന്ധ്യ തന്റെ ചിത്രങ്ങൾ അയച്ച് അശോകുമായി സൗഹൃദം സ്ഥാപിച്ചു.

  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!

തുടർന്ന് അശോക് അവളുമായി തന്റെ സ്വകാര്യ ഫോട്ടോകൾ പങ്കിടുകയും കാത്തുവെച്ച് സന്ധ്യ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടപ്പോൾ സന്ധ്യക്ക് 9 ലക്ഷം രൂപ അശോക് അയച്ചുകൊടുക്കുകയും ചെയ്തു. കൂടാതെ വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകി.

ഇതിന് ശേഷം വിവാഹ വിഷയത്തിൽ നിന്നും സന്ധ്യ ഒഴിവാകാൻ ശ്രമിച്ച് തുടങ്ങിയപ്പോൾ, അശോക് തന്റെ പണം തിരികെ നൽകണമെന്ന് ആവശ്യപെടാൻ തുടങ്ങി. തുടർന്ന്, സന്ധ്യ അശോകിന്റെ കോളുകൾ ഒഴുവാക്കുകയും, അശോകിനോട് സംസാരിക്കുന്നത് നിർത്തുകയും ചെയ്തു.

തുടർന്ന് സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930 ലും ആവഡി പോലീസിന്റെ സൈബർ ക്രൈം വിംഗിലും ചൈതന്യ പരാതി നൽകി. പ്രതിയെ കണ്ടെത്താൻ ആവഡി പോലീസ് കമ്മീഷണർ കെ. ശങ്കർ സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ മഹാലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.

  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ബെംഗളൂരുവിലെ മഡിവാളയിലെ വനിതാ ഹോസ്റ്റലിൽ നിന്നാണ് സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. സന്ധ്യയിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും ആറ് സിം കാർഡുകളും പിടിച്ചെടുത്തു. 33 വയസ്സിന് മുകളിൽ പ്രായമുള്ള തെലുങ്ക് സംസാരിക്കുന്ന പുരുഷന്മാരെയാണ് സന്ധ്യ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു.

സമാനമായ രീതിയിൽ സന്ധ്യ കുറച്ച് പുരുഷന്മാരെ കബളിപ്പിച്ചതായും വാപൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ സന്ധ്യ എട്ട് ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ചിരുന്നതായും ടെലിഗ്രാം ആപ്പിൽ സജീവമായിരുന്നതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts