കുവൈത്തിനെ തകര്‍ത്തു; സാഫ് കപ്പ് ഇന്ത്യക്ക്…..

ബെംഗളൂരു: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിനു പിന്നാലെ സാഫ് കപ്പ് കിരീടത്തിലും മുത്തമിട്ട് ഇന്ത്യ. കുവൈറ്റിനെ പെനല്‍റ്റി ഷൂട്ടൗട്ടിലെ സഡന്‍ ഡെത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്

ഇരുടീമുകളും ആക്രമിച്ചു കളിച്ച മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ട് സഡന്‍ ഡെത്തിലേക്ക് നീണ്ടപ്പോള്‍ 5-4ന് ഇന്ത്യ കിരീടം സ്വന്തമാക്കി. അടിക്ക് തിരിച്ചടിയെന്ന നിലയില്‍ ആവേശകരമായ മത്സരത്തില്‍ കുവൈറ്റായിരുന്നു ആദ്യം ലക്ഷ്യം കണ്ടത്.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

ഷബീബ് അല്‍ ഖാല്‍ദിയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍വല തുളച്ചുകയറി. 38ാം മിനിറ്റില്‍ ഇന്ത്യയുടെ മറുപടി. സഹലിന്റെ ക്രോസ് ചാങ്‌തേ കൃത്യമായി വലയിലെത്തിച്ചു. മത്സരം 1-1ന് സമനിലയില്‍. പിന്നീട് ലീഡെടുക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഇരു ടീമുകള്‍ക്കും രക്ഷയുണ്ടായില്ല.

രണ്ടാംപകുതിയുടെ അവസാന മിനിറ്റുകളില്‍ വീണുകിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ മഹേഷ് സിംഗുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കഴിയാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക്. അവിടെയും ലീഡെടുക്കാന്‍ ഇരു ടീമുകള്‍ക്കമായില്ല. തുടര്‍ന്ന് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

കിക്കെടുക്കാന്‍ ആദ്യമെത്തിയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് ലക്ഷ്യം തെറ്റിയില്ല. പിന്നാലെ വന്ന സന്ദേശ് ജിംഗനും ചാങ്‌തെയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിംഗിന് പിഴച്ചു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

മറുവശത്ത് ഷൂട്ടൗട്ട് സഡന്‍ ഡെത്തില്‍ കുവൈറ്റിന്റെ ആദ്യ കിക്ക് ഗുര്‍പ്രീത് സിംഗ് തടുത്തതോടെ ഇന്ത്യക്ക് കിരീടം. സാഫ് കപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
[masterslider id="10"]

Related posts