ബെംഗളൂരുവിൽ ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചു; സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വസം

train bus

ബെംഗളൂരു: നഗരത്തിൽ റെയിൽവേ പ്രവർത്തനം പുനരാരംഭിച്ചതിനാൽ, ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) കുടുങ്ങിയ നിരവധി യാത്രക്കാർ സ്വന്തം നാടുകളിലേക്ക് ട്രെയിനുകളിൽ കയറി. ഒഡീഷയിലെ ബഹാനാഗ ബസാർ സ്റ്റേഷനിലെ ട്രെയിൻ ദുരന്തത്തെത്തുടർന്ന്, അപകടസ്ഥലത്ത് നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനവും പുനരുദ്ധാരണ ശ്രമങ്ങളും കാരണം ട്രെയിൻ റദ്ദാക്കിയതിനാൽ ആയിരക്കണക്കിന് യാത്രക്കാരാണ് എസ്.എം.വി.ടി സ്റ്റേഷനിൽ കുടുങ്ങിയത്.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

കുടുങ്ങിപ്പോയ യാത്രക്കാരിൽ പലരും പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, അസം എന്നിവിടങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളായിരുന്നു. ട്രെയിൻ സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്നതിനെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങളുമായി അവർ രാത്രി സ്റ്റേഷനിൽ ചെലവഴിച്ചു. ഒറ്റപ്പെട്ടുപോയ ഈ യാത്രക്കാർക്ക് ഭക്ഷണവും വൈദ്യസഹായവും നൽകുന്നതിന് ബിബിഎംപി ക്രമീകാരണങ്ങൾ നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts