സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്

തിരുവനന്തപുരം : സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ​ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തിയാതായി റിപ്പോർട്ട്. ഇന്ന് തന്നെ രാജസേനന്റെ സി.പി.എം പ്രവേശന പ്രഖ്യാപനമുണ്ടാവും. ബി.ജെ.പിയുമായി ആശയപരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയം​ഗമായിരുന്നു രാജസേനൻ. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാനനേതൃത്വം അവ​ഗണിച്ചെന്നാരോപിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനൻ അറിയിച്ചു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

മനസുകൊണ്ട് താനിപ്പോൾ സി.പി.എം ആണ്. കലാരം​ഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലത്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
[masterslider id="10"]

Related posts