ബെംഗളുരുവിനെ സമീപ ജില്ലകളിലെ 12 ‍നഗരങ്ങളുമായി ബന്ധിപ്പിക്കും; സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ആദ്യഘട്ടം അടുത്ത മാർച്ചിൽ

satelite ring road

ബെംഗളൂരു: ബെംഗളുരുവിനെ സമീപ ജില്ലകളിലെ 12 ‍നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി നിർമാണം പുരോഗമിക്കുന്നു. പദ്ധതി 2024 മാർച്ചോടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  280 കിലോമീറ്റർ ദൂരം വരുന്ന റോഡ് 6 ദേശീയപാതകളേയും 8 സംസ്ഥാനപാതകളേയുമാണ് ബന്ധിപ്പിക്കുന്നത്. 331 ഗ്രാമങ്ങളിലൂടെ പാത കടന്നുപോകുന്നു. റോഡ് നിർമാണത്തിന് കർണാടകയിൽ 1009 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. നിലവിലെ 2 വരി റോഡ് 4 വരിയായും ചിലയിടങ്ങളിൽ 6 വരിയായുമാണ് വികസിപ്പിക്കുന്നത്. 

ദൊബാസ്പേട്ട്, ദൊഡ്ബല്ലാപുര, ദേവനഹള്ളി, സുള്ളിബലെ, ഹൊസ്കോട്ടെ, സർജാപുര, അത്തിബലെ, ആനേക്കൽ, തട്ടേക്കര, കനക്പുര, രാമനഗര, മാഗഡി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിൽപെടുത്തി 15,000 കോടിരൂപ ചെലവഴിച്ചാണ് റിങ് റോഡ് നിർമിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം ദേശീയപാത അതോറിറ്റിയും (എൻഎച്ച്എഐ) യും 40 ശതമാനം കർണാടക സർക്കാരുമാണ് വഹിക്കുന്നത്. നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിക്ക് 2005ൽ സർക്കാർ രൂപരേഖ തയാറാക്കിയത്.

എട്ട് സംസ്ഥാന പാതകളെയും ആറ് ദേശീയ പാതകളെയും ബന്ധിപ്പിക്കുന്ന പദ്ധതി നഗരത്തിലെ ഗതാഗതം സുഗമമാക്കുമെന്ന് ഗഡ്കരി പറഞ്ഞു. 2024 മാർച്ചിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും പ്രതീക്ഷിച്ചതിലും വളരെ മുമ്പാണ് പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതി പൂർത്തിയാകുമ്പോൾ കർണാടകയിലെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന നിരവധി ട്രക്കുകൾ ബെംഗളുരുവിലേക് കയറേണ്ടതില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us