നഗരത്തിൽ ഇന്ന് നിഴൽരഹിത ദിനം; വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന പ്രതിഭാസം ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു: നഗരത്തിൽ ഇന്ന് നിഴലില്ല ദിനം. തലയ്ക്കു മീതെ സൂര്യൻ ജ്വലിച്ചു നിൽക്കുമ്പോഴും ഒട്ടും നിഴൽ കാണാത്ത അവസ്ഥ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ അത് ഇന്ന് ഇങ്ങനെയൊരു പ്രതിഭാസത്തിന് ബംഗളുരുവിൽ സാക്ഷിയാകാം. ഇന്ന് ഉച്ചയ്ക്ക് 12:17നാണ് ഈ പ്രതിഭാസം. ബംഗളുരുവിലെ കോറമംഗലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐഐഎ) ഇതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നുമുണ്ട്.

എന്താണ് സീറോ ഷാഡോ ഡേ എന്ന് അറിയാം

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഇന്ത്യയിൽ നിഴലില്ലാ ദിനം വരുന്നത്. ഒട്ടും നിഴൽ കാണാത്ത ഈ ദിവസത്തെ ശാസ്ത്രലോകം വിളിക്കുന്നത് സീറോ ഷാഡോ ഡേ അഥവാ നിഴൽരഹിത ദിനം എന്നാണ്. എന്നും നമ്മുടെ തലയ്ക്കു മീതെ സൂര്യൻ കടന്നുപോകുന്നുണ്ടെങ്കിലും വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രമാണ് കൃത്യം നേർസ്ഥാനത്തുകൂടെ ലംബമായി കടന്നുപോകുന്നത്. ഈ പ്രതിഭാസം എല്ലായിടത്തും പ്രകടമാകില്ല. മറിച്ച്, ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് സീറോ ഷാഡോ ഡേ അനുഭവപ്പെടുക. ഇങ്ങനെവരുമ്പോൾ ഒട്ടും ചെരിവില്ലാതെ കുത്തനെ നിൽക്കുന്ന ഒരു വസ്തുവിന്റെയും നിഴൽ പ്രതിഫലിക്കില്ല. സൂര്യനെ ചുറ്റുന്ന ഭൂമിക്ക് സ്വാഭാവികമായും ഉള്ള ചെരിവാണ് ഇതിനു കാരണം.‌ പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. യഥാർത്ഥ പ്രതിഭാസം കണ്ണ് ചിമ്മുന്ന വേ​ഗത്തിൽ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ടുനിൽക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
[masterslider id="10"]

Related posts