വ്യാജ ടിക്കറ്റ് വില്‍പ്പന ഒരാള്‍ പിടിയില്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ വ്യാജ ടിക്കറ്റ് വിറ്റതിന് ഒരാള്‍ ബെംഗളൂരു പോലീസിന്‍റെ പിടിയില്‍. സ്റ്റേഡിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്.

ബെംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റുകളുടെ ടിക്കറ്റ് വിതരണ ചുമതലയുള്ള സുമന്ത് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ദര്‍ശന്‍, സുല്‍ത്താന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ദര്‍ശനാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ടൂര്‍ണമെന്‍റിനിടെ പാര്‍ട്ട് ടൈം സ്റ്റാഫായി ജോലി ചെയ്‌തുവന്നിരുന്നത്.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ജോലിയുടെ ഭാഗമായി താത്കാലിക തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം ബാര്‍ കോഡും ഇയാള്‍ക്ക് നല്‍കിയിരുന്നു. ഈ ബാര്‍ക്കോഡ് ദുരുപയോഗം ചെയ്‌താണ് ദര്‍ശനും സുല്‍ത്താനും ചേര്‍ന്ന് വ്യജ ടിക്കറ്റ് ഉണ്ടാക്കിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരൊറ്റ ബാര്‍കോഡില്‍ നിന്ന് നിരവധി ക്യുആര്‍ കോഡുകള്‍ സൃഷ്‌ടിച്ചതായി കണ്ടെത്തുകയായിരുന്നു.

വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് ബാര്‍കോഡ് ദര്‍ശന് നല്‍കിയതാണെന്ന് വ്യക്തമായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഏപ്രില്‍ 17ന് നടന്ന ബാംഗ്ലൂര്‍- ചെന്നൈ മത്സരത്തിന്‍റെ ടിക്കറ്റിന് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. ആയിരം മുതല്‍ പതിനയ്യായിരം രൂപയ്‌ക്ക് വരെയാണ് പ്രതികള്‍ വ്യാജ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts