മസ്തിഷ്ക രക്തസ്രാവം, ബോംബെ ജയശ്രി ആശുപത്രിയിൽ

ലണ്ടൻ: പ്രശസ്ത സംഗീതജ്ഞ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് യുകെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുകെയില്‍ സംഗീത പര്യടനത്തിനായി എത്തിയ വേളയിലാണ് ജയശ്രീയുടെ ആരോഗ്യം ക്ഷയിച്ചത്.

ലിവര്‍പൂള്‍ സര്‍വകലാശാലയിലെ വേദിയില്‍ കച്ചേരി അവതരിപ്പിക്കാനായി എത്തിയ ജയശ്രീ, നഗരത്തിലെ ഹോട്ടലില്‍ വിശ്രമിക്കവേ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. കഴുത്ത് വേദനയും തലകറക്കവും അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം രാത്രി സഹായികളെ അറിയിച്ച ഗായികയെ ഇന്ന് ഉച്ചയോടെ ഹോട്ടല്‍ മുറിക്കുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.

  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു

ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയശ്രീയെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ജയശ്രീ ഗുരുതരാവസ്ഥ പിന്നിട്ടതായും ഇവരെ ഉടന്‍തന്നെ ചെന്നൈയിലെ ആശുപത്രയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ പരിശ്രമിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിവിയും ഫാനും കർട്ടനും; ട്രാഫിക് ബ്ലോക്കിലും 'രാജകീയ' യാത്ര; ആഡംബര സൗകര്യങ്ങളുമായി ബെംഗളൂരുവിലെ ലക്ഷ്വറി ഓട്ടോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us