ജയലളിതയുടെ മരണം തെറ്റായ മരുന്ന് നല്‍കിയത് കാരണം;ബര്‍ഖാ ദത്തിന്റെ ഇ മെയില്‍ പുറത്ത്.

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അവ്യക്തത തുടരുന്നതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഡിടിവിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്തിന്‍റെ ഇ-മെയില്‍ പുറത്ത്. മരുന്ന് മാറി നല്‍കിയതാണ് ജയയുടെ മരണത്തിന് കാരണമായതെന്നാണ് ബര്‍ഖയുടെ മെയില്‍ പറയുന്നത്.

ബര്‍ഖ ദത്ത് തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തായത്. ഇമെയില്‍ സന്ദേശം ചോര്‍ന്നതാണെന്നാണ് നിഗമനം. സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതയ്‌ക്ക് മരുന്നുകള്‍ മാറിയാണ് നല്‍കിയിരുന്നത്.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇ-മെയില്‍ ഉള്ളടക്കം. ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായി സ്വകാര്യമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ നിന്നാണ് ജയലളിതയ്‌ക്ക് മരുന്ന് മാറി നല്‍കിയ വിവരം വ്യക്തമായതെന്നും ബര്‍ഖ പറയുന്നു. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ എന്‍.ഡി.ടി.വി തയ്യാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts