സമൂസ വിറ്റ് ദമ്പതികൾ പ്രതിദിനം സമ്പാദിക്കുന്നത് 12 ലക്ഷം 

ബെംഗളൂരു: ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന ശമ്പള പാക്കേജുകളോടെ സുരക്ഷിതമായ ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് സമൂസ കച്ചവടത്തിലേക്ക് ദമ്പതികളായ ശിഖർ വീർ സിഗും നിധി സിഗും വഴി മാറുന്നത്.

ഹരിയാനയില്‍ ബയോടെക്‌നോളജിയില്‍ ബിടെക് കോഴ്സ് ചെയ്യുന്നതിനിടെയാണ് ശിഖര്‍ വീര്‍ സിംഗും നിധി സിംഗും ആദ്യമായി കണ്ടുമുട്ടുന്നത്. ശിഖര്‍ പിന്നീട് ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സയന്‍സസില്‍ നിന്ന് എംടെക് നേടി. ബയോകോണിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി കരിയര്‍ ആരംഭിച്ചു. നിധിയും ഗുരുഗ്രാമിലെ ഒരു ഫാര്‍മ കമ്പനിയില്‍ വര്‍ഷം 30 ലക്ഷം ശമ്പള പാക്കേജുള്ള ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ 2015ല്‍ ജോലി ഉപേക്ഷിച്ച്‌ ഇവര്‍ ‘സമോസ സിംഗ്’ എന്ന സ്ഥാപനം ബംഗളൂരുവില്‍ ആരംഭിച്ചു.

  പന്നി മാംസം കഴിക്കില്ല, പീഡനക്കേസോ?'; കിതാബ് അനുസരിച്ചാണോ പീഡനം?'; ഷിയാസ് കരീമിനെതിരെ കടുത്ത പരിഹാസവുമായി ലക്ഷ്മി പ്രിയ

‘ സമോസ സിംഗ്’ എന്ന സ്ഥാപനം ആരംഭിക്കുവാനുള്ള സ്ഥലം ഏറ്റെടുക്കാന്‍ പണം കണ്ടെത്തുക എന്നതായിരുന്നു ആദ്യ ഘട്ടം. ശിഖര്‍ വീര്‍ സിംഗും നിധി സിംഗും സമ്പന്ന കുടുംബങ്ങളിലുള്ളവരാണെങ്കിലും സ്വന്തം നിലയില്‍ മൂലധനം കണ്ടെത്താനാണ് ഇരുവരും ശ്രമിച്ചത്. ഇതിനായി ബംഗളൂരുവില്‍ സ്വന്തമാക്കിയ ഫ്ളാറ്റ് 80 ലക്ഷത്തിന് വിറ്റു. ഒരു ദിവസം മാത്രമാണ് ഇവര്‍ ഇവിടെ താമസിച്ചത്. ഫ്ളാറ്റ് വിറ്റ പണം ഉപയോഗിച്ച്‌ ബംഗളൂരുവില്‍ ഒരു ഫാക്ടറി വാടകയ്‌ക്കെടുത്തു.

സമോസ സിംഗ്’ ആരംഭിച്ച ശേഷം പിന്നീട് ദമ്പതികള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പ്രതിമാസം 45 കോടി രൂപയുടെ വിറ്റുവരവാണ് ഇപ്പോഴുള്ളത്. അതായത് പ്രതിദിനം 12 ലക്ഷം രൂപ സമൂസയുണ്ടാക്കി ഇവര്‍ സമ്പദിക്കുന്നു. പഠിക്കുമ്പോള്‍ തന്നെ സമൂസ വ്യാപാരം തലയ്ക്ക് കയറിയയാളാണ് ശിഖര്‍. എന്നാല്‍ അക്കാലത്ത് നിധിയായിരുന്നു ജോലി നേടാന്‍ പ്രേരിപ്പിച്ചത്. ഒരിക്കൽ ഒരു ഭക്ഷണശാലയില്‍ സമൂസയ്ക്കായി കരയുന്ന കുട്ടിയെ കണ്ടപ്പോള്‍ ശിഖറിന്റെ മനസില്‍ വീണ്ടും സമൂസ കച്ചവടം ഇടം പിടിച്ചു. സമൂസയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുവാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.

  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍

ബട്ടര്‍ ചിക്കനും കടായി പനീര്‍ സമൂസയുമൊക്കെ ഇവിടെ സ്പെഷ്യൽ ആണ്. നിലവില്‍ ബിസിനസ് വീണ്ടും വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ദമ്പതികള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us