നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ കയറി വൈദ്യുതി തൂണില്‍ ഇടിച്ച്‌ യുവാവ് മരിച്ചു.

രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉദ്യാവര്‍ കുഞ്ചത്തൂര്‍ സ്വദേശി സഈദ് കെ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ രിഫാഈ ആണ് മരിച്ചത്. ഉപ്പള ഹിദായത് നഗറിലെ ബശാര്‍ അഹ്‌മദിനാണ് ഗുരുതരമായി പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശികളായ ഫാത്തിമ, രേവതി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

  മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും

കര്‍ണാടക തലപ്പാടിക്കടുത്ത കൊല്യയിലെ അഡ്കയ്ക്ക് സമീപമായിരുന്നു ഞായറാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറില്‍ കയറുകയും തുടര്‍ന്ന് വൈദ്യുതി തൂണില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശവാസികള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

ഗുരുതരമായി പരുക്കേറ്റ ബശാര്‍ അഹ്‌മദിനെ ദേര്‍ലക്കട്ടെ കെഎസ് ഹെഗ്‌ഡെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റ് രണ്ടുപേര്‍ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരുക്കേറ്റ ഫാത്വിമ മെഡികല്‍ വിദ്യാര്‍ഥിനിയാണ്. അതേസമയം അപകടസ്ഥലത്ത് ട്രാഫിക് പോലീസും ഉള്ളാള്‍ പോലീസും എത്താന്‍ വൈകിയെന്നാരോപിച്ച്‌ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us