112 അടി ഉയരമുള്ള ആദിയോഗി ശിവ പ്രതിമ അനാച്ഛാദനം ചെയ്തു

ബെംഗളൂരു: കോയമ്പത്തൂരിലെ പ്രതിമയുടെ പകർപ്പായ ആദിയോഗി ശിവന്റെ 112 അടി പ്രതിമ ഞായറാഴ്ച മകരസംക്രാന്തി ദിനത്തിൽ നന്ദി ഹിൽസിന്റെ താഴ്‌വരയിൽ അനാച്ഛാദനം ചെയ്തു.

ചിക്കബല്ലാപ്പൂർ ജില്ലയിലെ നന്ദി ഹിൽസിലെ ഇഷ ഫൗണ്ടേഷൻ പരിസരത്താണ് ആദിയോഗി പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ കല, സംസ്കാരം, ആത്മീയ പാരമ്പര്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ആശ്രമം സ്ഥാപിച്ചത്.

  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം

ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മകൾ രാധേ ജഗ്ഗിയുടെ ഭരതനാട്യവും കേരളത്തിന്റെ അഗ്നിനൃത്തം തെയ്യവും ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ, പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിലെ പ്രസവം കുഞ്ഞും അമ്മയും മരണപ്പെട്ടു ;നേരത്തെ രണ്ടു കുട്ടികൾ മരണമടഞ്ഞിരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us