ബെംഗളൂരു: ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റി വത്തിക്കാൻ.
ബിഷപ്പ് കനികദാസ് എ വില്യാമിനോട് അവധിയിൽ പോകാനാണ് വത്തിക്കാൻ നിർദ്ദേശം നൽകിയത്. പകരം ബെംഗളൂരു മുൻ ആർച്ച് ബിഷപ്പ് ബെർണാഡ് മൊറസിനാണ് മൈസൂരുവിന്റെ ഭരണ ചുമതല. ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലിനും പുറമെ അഴിമതി ആരോപണങ്ങളും ബിഷപ്പ് നെതിരെ ഉയർന്നിരുന്നു. കുറച്ചുവർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു.
2019ൽ മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്ന് 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുയർത്തി വത്തിക്കാൻ കത്ത് നൽകിയത്. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നൽകണമെങ്കിൽ തന്റെ ആവശ്യത്തിന് വഴങ്ങണമെന്നും കാട്ടി ഒരു സ്ത്രീയും പരാതി നൽകിയിരുന്നു. സഭാ ഫണ്ടിൽ തിരിമറി നടത്തിയത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങൾ വൈദികർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.