ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരായി മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരെ തിരഞ്ഞെടുത്ത് ചരിത്രമെഴുതി സംസ്ഥാനം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായി റിക്രൂട്ട് ചെയ്യുന്ന 13,363 ഉദ്യോഗാര്‍ത്ഥികളുടെ താല്‍ക്കാലിക സെലക്ഷന്‍ ലിസ്റ്റ് സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി.
സുരേഷ് ബാബു, രവി കുമാര്‍ വൈ ആര്‍, അശ്വത്ഥാമ എന്നിവര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരാകുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍മാരാണ ഇവര്‍്. കുമാറും അശ്വത്ഥാമയും സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുബോള്‍ ബാബു ഇംഗ്ലീഷ് ആണ് പഠിപ്പിക്കാന്‍ തിരഞ്ഞെടുത്തിട്ടുളളത്
റിക്രൂട്ട്മെന്റ് നടപടികള്‍ നടന്ന 15,000 തസ്തികകളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സര്‍ക്കാര്‍ ഒരു ശതമാനം (150 തസ്തികകള്‍) സംവരണം ചെയ്തിരുന്നു. എന്നാല്‍, പത്തു ട്രാന്‍സ്ജെന്‍ഡര്‍മാര്‍ മാത്രമാണ് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതിയത്, അതില്‍ മൂന്ന് പേരും വിജയിച്ചു.
വകുപ്പ് 15,000 തസ്തികകള്‍ നികത്തുന്നതിനായി 13,363 ഉദ്യോഗാര്‍ത്ഥികളെയാണ് തിരഞ്ഞെടുത്തത്. നവംബര്‍ 23-ന് മുമ്പ് സമര്‍പ്പിക്കാവുന്ന എതിര്‍പ്പുകള്‍ക്കായി താല്‍ക്കാലിക ലിസ്റ്റ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്.
13,363 അധ്യാപകരെ അടിസ്ഥാനപരമായി ഗ്രാമങ്ങളായ ‘സി’ കാറ്റഗറി സ്ഥലങ്ങളില്‍ 6-8 ഗ്രേഡുകളില്‍ പഠിപ്പിക്കാന്‍ നിയോഗിക്കും. അടുത്ത റൌണ്ട് റിക്രൂട്ട്മെന്റില്‍ ബാക്കിയുള്ള ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് താല്‍ക്കാലിക ലിസ്റ്റ് പുറത്തിറക്കിയ ശേഷം സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
കൂടാതെ 19 എന്‍ജിനീയറിങ് ബിരുദധാരികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതു പ്രവേശന പരീക്ഷ എഴുതാന്‍ എഞ്ചിനീയറിംഗ് ബിരുദധാരികളെ വകുപ്പ് അനുവദിച്ചത് ഇതാദ്യമാണ്.
1.16 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് റിക്രൂട്ട്മെന്റിന് അപേക്ഷിച്ചത്. മേയില്‍ നടന്ന പരീക്ഷയില്‍ 68,849 പേര്‍ എഴുതിയതില്‍ 51,098 പേര്‍ യോഗ്യത നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.