അലക്സായെ നേരിടാനുള്ള മാറ്റത്തിനൊരുങ്ങി ആപ്പിൾ ”സിരി”

സന്‍ഫ്രാന്‍സിസ്കോ:  ടെക് ഭീമന്മാരായ ആപ്പിള്‍ തങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് സിരിയുടെ കാര്യത്തില്‍ വ്യത്യാസം വരുത്തുന്നു. ‘ഹേയ് സിരി’ എന്നുള്ള അഭിസംബോധന ഇനി മുതല്‍ വെറും ‘സിരി’ എന്നാക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറേ മാസങ്ങളായി ആപ്പിള്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ജോലിയിലാണ് എന്നും മാര്‍ക്ക് ഗുര്‍മാന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ബ്ലൂബെര്‍ഗിലെ ടെക് ലേഖകന്‍ മാര്‍ക്ക് ഗുര്‍മാന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് വ്യത്യാസം വരുന്നതോടെ ആപ്പിളിന്‍റെ സ്മാര്‍ട്ട് അസിസ്റ്റന്‍റിനോട് ‘സിരി’ എന്ന് വിളിച്ച ശേഷം നിങ്ങള്‍ക്ക് ആവശ്യമായ കമന്‍റ് ചെയ്യാം.

അടുത്ത വര്‍ഷമോ, അല്ലെങ്കില്‍ 2024 ആദ്യമോ ഈ മാറ്റം ആപ്പിള്‍ തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളില്‍ നടപ്പിലാക്കും എന്നും റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തില്‍ ഒരു മാറ്റം വരുന്നതിനാല്‍ സിരിയും ആമസോണിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് അലക്സയുമായുള്ള വിപണിയിലെ പോരാട്ടം കനക്കും എന്നാണ് പറയുന്നത്. അലക്സയെ അഭിസംബോധന ചെയ്യാന്‍ വെറും ‘അലക്സ’ എന്ന് വിളിച്ചാല്‍ മതിയാകും എന്നും ദ വെര്‍ജ് റിപ്പോര്‍ട്ട് പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts