അടിച്ച് “പിമ്പിരി”യായ കുരങ്ങൻ മനുഷ്യനിൽ നിന്ന് ഏറെ വ്യത്യസ്ഥനല്ല.

ബെംഗളൂരു : മദ്യപിച്ചാൽ ചില മനുഷ്യർ കുരങ്ങിനു സമാനമാണ് ചിലർ അതിനുമപ്പുറം.എന്നാൽ കുരങ്ങു മദ്യപിച്ചാലോ, മനുഷ്യരെ പോലെ പെരുമാറും എന്നുറപ്പാണ് ഇതാണ് കഴിഞ്ഞ ദിവസം കമ്മനഹള്ളിയിൽ ഒരു ബാറിൽ സംഭവിച്ചത്.

ബാറിൽ മദ്യപിച്ചു കൊണ്ടിരുന്നവർ കുരങ്ങന് ഭക്ഷണം കൊടുത്തു, ആ തക്കം നോക്കി കുരങ്ങൻ അവരുടെ മദ്യ കുപ്പി അടിച്ചുമാറ്റി. ഒരു കുപ്പി മുഴുവൻ കുടിച്ചു തീർത്തു, പെഗ് കണക്കില്ല.

  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്

പിന്നെ ഏതൊരു സാദാ മദ്യപാനിയെയും പോലെ പ്രകടനങ്ങൾ ആരംഭിച്ചു. ബാറിലുണ്ടായിരുന്നവരെ ആക്രമിച്ചു, കുപ്പിയും ഗ്ലാസും തലങ്ങും വിലങ്ങും എടുത്തെറിഞ്ഞു.

ക്ലൈമാക്സിൽ പാവം ബോധം കെട്ടുവീണു,ബിബിഎംപി ജീവനക്കാരെത്തി “മദ്യപനെ” സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us