റാഗിങ്ങിനെ തുടർന്ന് രാജരാജേശ്വരിനഗർ ദയാനന്ദസാഗർ കോളജിൽ എൻജിനീയറിങ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്ത കേസിൽ നാലു വിദ്യാർഥിനികളെ പൊലീസ് ചോദ്യം ചെയ്യും

ബെംഗളൂരു : റാഗിങ്ങിനെ തുടർന്ന് രാജരാജേശ്വരിനഗർ ദയാനന്ദസാഗർ കോളജിൽ എൻജിനീയറിങ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്ത കേസിൽ നാലു വിദ്യാർഥിനികളെ പൊലീസ് ചോദ്യം ചെയ്യും. കുറ്റക്കാരെന്നു കണ്ടെത്തിയാൽ ഇവർക്കെതിരെ ആത്‌മഹത്യാ പ്രേരണയ്ക്കു കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഒന്നാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിനി മേഘ്ന(19)യെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വകുപ്പു മേധാവിയും ചില സഹപാഠികളും മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് മകൾ ആത്‌മഹത്യ ചെയ്തതെന്നു മേഘ്നയുടെ പിതാവ് ആരോപിച്ചിരുന്നു.

  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!

ഇതിനു പിന്നാലെ കോളജ് പരിസരത്തു മേഘ്‌നയും ചില വിദ്യാർഥിനികളും തമ്മിൽ തർക്കമുണ്ടായതിന്റെ വിഡിയോ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ഈ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവരോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. മറ്റു വിദ്യാർഥികൾ മൊബൈലിൽ പകർത്തിയ മൂന്നു വിഡിയോ ദൃശ്യങ്ങളും വിശദ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനെയും ചോദ്യം ചെയ്യും. കോളജ് അധികൃതർക്കെതിരെ റാഗിങ്ങിനു നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ, ജനവാദി മഹിളാ സംഘടന എന്നിവ രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts