ആർഎസ്എസ് നേതാവിന് നേരെ വധഭീഷണി, കാറിന്റെ ടയറുകൾ കീറി മുറിച്ചു

ബെംഗളൂരു: ആർഎസ്എസ് നേതാവിന് നേരെ വധഭീഷണി. ആർഎസ്‌എസ്‌എസ് ധർമജാഗരണ കൺവീനറും ചിക്കമംഗളൂരു സ്വദേശിയുമായ ഡോ.ശശിധരനെതിരെയാണ് ഭീഷണിയുണ്ടായിരിക്കുന്നത്.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിലായിരുന്നു മതതീവ്രവാദികൾ ഭീഷണി സന്ദേശം എഴുതിയിരുന്നത്. ഇതിന് പുറമേ കാറിന്റെ ടയറുകൾ കത്തികൊണ്ട് കീറി മുറിക്കുകയും വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഭീഷണി സന്ദേശത്തിന് പുറമേ അസഭ്യവാക്കുകളും എഴുതിവെച്ചതായി ശശിധരന്റെ പരാതിയിൽ പറയുന്നു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയെ പിന്തുണച്ച് ശശിധരൻ നിരവധി പരാമർശങ്ങൾ നടത്തി. ഇതിലുള്ള പ്രതികാരമാകാം വധ ഭീഷണി മുഴക്കാൻ കാരണമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ വാഹനത്തിനൊപ്പം 30 വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. എന്നാൽ ശശിധരന്റെ വാഹനമല്ലാതെ മറ്റാരുടെയും ആക്രമിക്കപ്പെട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts